Top Digital Marketing Training in Kochi | Kerala
ഹൈസ്കൂൾ അല്ലെങ്കിൽ ഹയർസെക്കന്ഡറി കഴിയുമ്പോ എടുക്കുന്ന തീരുമാനം ആയിരിക്കുമല്ലേ ഒരുപക്ഷെ നമ്മുടെ കരിയർ സുരക്ഷിതമാക്കുന്നത്. ഇങ്ങനെ ഹയർസെക്കന്ഡറി അല്ലെങ്കിൽ ഹൈസ്കൂൾ കഴിഞ്ഞ ഏത് മേഖലയിൽ കരിയർ തിരഞ്ഞെടുക്കണം എന്ന കൺഫ്യൂഷനിൽ ആണോ നിങ്ങൾ ?
നിങ്ങളുടെ ആശയങ്ങളെ ഒരു ക്യാൻവാസിൽ പകർത്തിയാലോ ? അതെ ഗ്രാഫിക് ഡിസൈനിംഗിനെപ്പറ്റിയാണ് പറഞ്ഞുവരുന്നത്. ഉയർന്ന ശമ്പളവും ഒരുപാട് ജോലി സാധ്യതകളും ഉറപ്പുനൽകുന്ന ഗ്രാഫിക് ഡിസൈനിങ് എന്തുകൊണ്ടും ഒരു മികച്ച കരിയർ ഓപ്ഷൻ ആണ്.
അനുദിനം ഉയർന്നുവരുന്ന ജോലിസാധ്യതകൾ ഗ്രാഫിക് ഡിസൈനിങ് മേഖലയെ ഇന്ന് കൂടുതൽ ആകർഷകമാക്കുന്നു. സ്വദേശത്തും വിദേശത്തുമായി ഒരുപാട് ജോലിസാധ്യതകൾ ആണ് ഗ്രാഫിക് ഡിസൈനിങ് ഒരുക്കിവെച്ചിരിക്കുന്നത് . നല്ല ഒരു കരിയറും പ്രൊഫഷനും സ്വപ്നം കാണുന്നവർക്ക് ഗ്രാഫിക് ഡിസൈനിങ് ഒരു മികച്ച ഓപ്ഷൻ തന്നെയാണ്.
ഈ ഡിജിറ്റൽ യുഗത്തിൽ കൂടുതൽ ബിസിനസ്സുകളുടെയും മാർക്കറ്റിംഗ് ഓൺലൈൻ വഴിയും വിഷ്വൽ മീഡിയകൾ വഴിയും ആണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഗ്രാഫിക് ഡിസൈനേഴ്സിന്റെ പ്രാധാന്യം ഈ രംഗത് ഗണ്യമായി ഉയർന്നുവന്നുകൊണ്ടിരിക്കുന്നു. ഓരോ കമ്പനിക്കും ഇന്ന് ഇൻ ഹൗസായി ഗ്രാഫിക് ഡിസൈനേഴ്സിനെ ആവശ്യമുണ്ട്. വെബ്സൈറ്റുകൾ , ലോഗോകൾ, പോസ്റ്ററുകൾ, പാക്കേജിങ് ഡിസൈനിങ്, മാഗസിനുകൾ തുടങ്ങി ഒരുപാട് ജോലികൾ ഇതിൽ ഉൾപ്പെടും. കൂടാതെ സിനിമ, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലും ഒരുപാട് തൊഴിലവസരങ്ങൾ ഇന്ന് ടഗ്രാഫിക് ഡിസൈനേഴ്സിനെ കാത്തിരിക്കുന്നു.
ഗ്രാഫിക് ഡിസൈനിങ് പ്രൊഫെഷണൽസ് കൂടുതലായും ഉപയോഗിക്കുന്ന Adobe illustrator, Adobe Photoshop, Adobe In design പോലുള്ള സോഫ്ട്‍വെയറുകൾ പഠിക്കുന്നതിലൂടെ ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ ഒര് പ്രൊഫെഷണലാവാൻ നിങ്ങൾക്കും സാധിക്കും.
ഗ്രാഫിക് ഡിസൈനിങ് മേഖലയിലെ ചില തൊഴിൽ അവസരങ്ങൾ പരിചയപ്പെടാം.
ഗ്രാഫിക് ഡിസൈനിംഗ് career ഒരു career ആയി തിരഞ്ഞെടുക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ഇന്ന് തന്നെ IIDM ൽ പഠനം ആരംഭിക്കുക. ഓൺലൈൻ , ഓഫ്‌ലൈൻ കോഴ്‌സുകളിലൂടെ ഈ രംഗം പഠിക്കാൻ സാധിക്കും.നിങ്ങളുടെ സർഗ്ഗവാസനയെ പൂർണ്ണമായി പ്രയോജനപ്പെടുത്താനും വിജയകരമായ ഒരു കരിയർ കെട്ടിപ്പടുക്കാനുമുള്ള മികച്ച അവസരമാണ് ഗ്രാഫിക് ഡിസൈനിംഗ്. IIDM ഒരുക്കുന്ന മൂന്നു മാസ Graphic designing കോഴ്‌സിലൂടെ നിങ്ങൾക്കും ഒരു ഗ്രാഫിക് ഡിസൈനർ ആവാം . കൂടാതെ 100 % പ്ലേസ്‌മെൻറ് സപ്പോർട്ടും IIDM നിങ്ങൾക്കായി ഒരുക്കുന്നു .
ഗ്രാഫിക് ഡിസൈനിങ് ഇൽ താല്പര്യം ഉള്ള കുട്ടികളെ മികച്ച രീതിയിൽ ട്രെയിൻ ചെയ്ത് , മികച്ച രീതിയിൽ അവരുടെ കരിയർ പടുത്തുയർത്താൻ IIDM നു സാധിച്ചിട്ടുണ്ട്. നിങ്ങൾക് ഒരു ഗ്രാഫിക് ഡിസൈനർ ആകാനും നല്ല ഒരു ജോലിയിൽ ചേരാനുമാണ് ആഗ്രഹമെങ്കിൽ IIDM നിങ്ങളെ സഹായിക്കാൻ തയ്യാറാണ്.
ഞങ്ങൾക്ക് വേണ്ടത് താല്പര്യത്തോടുകൂടെ പഠിക്കാൻ ശ്രമിക്കുന്ന നിങ്ങളെയാണ്. നിങ്ങളുടെ കഴിവുകൾ വികസിപ്പിച്ചെടുക്കാൻ ഞങ്ങൾക്കാവും എന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. Photoshop പോലുള്ള ഗ്രാഫിക് ഡിസൈനേഴ്സ് ഉപയോഗിക്കുന്ന എല്ലാ പ്രധാനപ്പെട്ട എല്ലാ സോഫ്ട്‍വെയറുകളും ഞങ്ങളിലൂടെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ പഠിച്ചെടുക്കാവുന്നതാണ്. മാത്രമല്ല പഠനത്തോടൊപ്പം തന്നെ നിങ്ങൾക്ക് നിങ്ങളുടെ കഴിവിൽ വിശ്വാസം ഉണ്ടെങ്കിൽ Freelance ആയി വർക്ക് ചെയ്ത് തുടങ്ങാവുന്നതാണ്. അത് നിങ്ങളുടെ കഴിവിനെ കൂടുതൽ മെച്ചപ്പെടുത്തും എന്നതുമാത്രമല്ല നിങ്ങൾക് ഒരു നല്ല വരുമാനമാർഗം ആവുകയും ചെയ്യും. അപ്പോൾ കൂടുതൽ വിവരങ്ങൾക്ക് IIDM ആയി ബന്ധപ്പെടുമല്ലോ.
ഗ്രാഫിക് ഡിസൈനിങ് മേഖലയിലെ തുടക്ക വേതനം പോലും ആരെയും ആകർഷിക്കുന്ന തരത്തിലാണ്. നിങ്ങൾ ഒരു Fresher ആണെങ്കിൽ പോലും നല്ല ഒരു ശമ്പളത്തിൽ ജോലിയിൽ പ്രേവേശിക്കാൻ നല്ല Skilled ആയിട്ടുള്ള ഒരു ഗ്രാഫിക് ഡിസൈനേർക്ക് കഴിയും. നിങ്ങൾക്ക് നല്ല ആകർഷകമായ ഡിസൈനുകൾ ചെയ്യാനും, അവ നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ മറ്റുള്ളവരിലേക്ക് എത്തിക്കാനും സാധിക്കുന്നുണ്ടെങ്കിൽ, മുൻപരിചയത്തെക്കാൾ ഉപരി നിങ്ങളുടെ കഴിവിന് പ്രാധാന്യം ഉണ്ടാവും.ഗ്രാഫിക് ഡിസൈനിംഗിൽ വിജയിക്കണമെങ്കിൽ, നിങ്ങളുടെ സർഗ്ഗാത്മകതയെ നിരന്തരം പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പുതിയ ആശയങ്ങൾക്കും രീതികൾക്കും തുറന്ന മനസ്സോടെയിരിക്കുക. ട്രെൻഡുകൾ പിന്തുടരുക എന്നതിനുപുറമെ, നിങ്ങളുടേതായ ഒരു ശൈലി വികസിപ്പിക്കുന്നത് പ്രധാനമാണ്. കൂടാതെ, ക്ലയന്റുകളുമായി ഫലപ്രദമായി ആശയവിനിമയം നടത്താനും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കാനുമുള്ള കഴിവ് വളർത്തിയെടുക്കുക. നെറ്റ്‌വർക്കിംഗ് നിങ്ങളുടെ തൊഴിൽ വളർത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മറ്റ് ഡിസൈനർമാരുമായി ബന്ധപ്പെട്ട് അറിവ് പങ്കിടുക, പുതിയ അവസരങ്ങൾ കണ്ടെത്തുക.
1. ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാൻ എന്തെങ്കിലും മുൻ പരിചയം ആവശ്യം ഉണ്ടോ ?
ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാൻ പ്രത്യേകിച്ചുള്ള കഴിവുകൾ ആവശ്യമില്ല. എന്നാൽ, കലാപരമായ കാഴ്ചപ്പാടും കമ്പ്യൂട്ടറിലുള്ള അടിസ്ഥാനപരമായ അറിവും ഉണ്ടായിരിക്കുന്നത് നല്ലതാണ്. നിരീക്ഷണ കഴിവ്, സർഗ്ഗാത്മക ചിന്ത എന്നിവയും ഗുണകരമാണ്.
2. ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാൻ ഏറ്റവും നല്ല വഴി ഏതാണ്?
IIDM ഇൽ ഗ്രാഫിക് ഡിസൈൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി മൂന്നു മാസ ഗ്രാഫിക് ഡിസൈൻ ക്ലാസ്സുകളും ഓൺലൈൻ ക്ലാസ്സുകളും IIDM ഇൽ ലഭ്യമാണ്
3. ഗ്രാഫിക് ഡിസൈനർമാർക്ക് എന്ത് തരം ജോലികളാണ് ലഭിക്കുക?
ഗ്രാഫിക് ഡിസൈനർമാർക്ക് പരസ്യ കമ്പനികൾ, ഡിജിറ്റൽ മാർക്കറ്റിംഗ് ഏജൻസികൾ, പത്രങ്ങളും മാഗസിനുകളും, വെബ്‌സൈറ്റ് ഡെവലപ്‌മെന്റ് കമ്പനികൾ എന്നിവിടങ്ങളിൽ ജോലി ചെയ്യാൻ സാധിക്കും.
4. ഏതൊക്കെ സോഫ്ട്‍വെയറുകൾ ആണ് ഗ്രാഫിക് ഡിസൈനിങ്ങിൽ കൂടുതലായി ഉപയോഗിക്കുന്നത് ?
ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ കൂടുതൽ ആയി ഉപയോഗിച്ചുവരുന്ന സോഫ്ട്‍വെയറുകൾ ആണ് Adob Ilustrator, Adob Photoshop, Adob Indesign.